Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananthapuram DCP

തി​രു​വ​ന​ന്ത​പു​രം ഡി​സി​പി ത​പോ​ഷ് ബ​സ്മ​താ​രി എ​ൻ​ഐ​എ​യി​ലേ​ക്ക്; പു​തി​യ ചു​മ​ത​ല എ​സ്‌​പി​യാ​യി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ത​പോ​ഷ് ബ​സ്മ​താ​രി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലേ​ക്ക്. ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ എ​ൻ​ഐ​എ എ​സ്‌​പി​യാ​യാ​ണ് പു​തി​യ നി​യ​മ​നം.​ അ​സം സ്വ​ദേ​ശി​യാ​ണ് ത​പോ​ഷ് ബ​സ്മ​താ​രി.

ത​ല​സ്ഥാ​ന​ത്തെ നി​ര​വ​ധി നി​ർ​ണാ​യ​ക കേ​സു​ക​ളി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ത​പോ​ഷ് ബ​സ്മ​താ​രി. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ഇ​ഡി സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

പ്ര​തി​ക​ൾ ഒ​ളി​ച്ചി​ലി​രു​ന്ന സി​പി​എ​മ്മി​ന്‍റെ പാ​ള​യം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ദ്യ​മെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ന​യി​ച്ച​തും ഡി​സി​പി​യാ​യി​രു​ന്നു.​ പ്ര​തി​ക​ളെ വി​ട്ടു​ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​താ​ക്ക​ളു​മാ​യി ആ​ദ്യം ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

പി​ന്നീ​ട് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷ് നേ​രി​ട്ടെ​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്ന് പോ​ലീ​സി​ന് വി​ട്ടു​കൊ​ടു​ത്ത​ത്.

Latest News

Corehub Up